കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അറുപത്തഞ്ചുകാരിയായ ബഹ്റൈൻ സ്വദേശിനി മരിച്ചു.ഗൾഫ് മേഖലയിലെ കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണമാണിത്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ഇവർക്ക് മറ്റ് ആരോഗ്യ
പ്രശ്നങ്ങളുണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ മാസം ഇറാനിൽ നിന്ന് എത്തിയ ഇവരെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ബഹ്റൈനിൽ കൊറോണ ബാധിതരുടെ എണ്ണം 214 ആയി.ബഹ്റൈനിൽ നേരത്തെ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്ന്ന് ചികിത്സയിലായിരുന്ന 60 പേരാണ് ഇതുവരെ പൂർണമായും സുഖം പ്രാപിച്ചിട്ടുള്ളത്. കോറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ ഇൻഡോർ കായിക പരിപാടികളും നിർത്തിവച്ചതായി യുവജനകാര്യമന്ത്രാലയം അറിയിച്ചു.ജിംനേഷ്യങ്ങളുടെയും സ്വിമ്മിങ് പൂളുകളുടെയും പ്രവർത്തനവും വിലക്കിയിട്ടുണ്ട്