കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ മേഖലയിയുള്ളവരെ അഭിനന്ദിക്കാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പരിപൂര്‍ണ പിന്തുണ നല്കി പ്രവാസലോകവും.ഇന്ത്യൻ സമയം 5 മണിക്ക് വിവിധ ഇടങ്ങളിൽ കുട്ടികളടക്കം നിരവധിപ്പേർ കരഘോഷം മുഴക്കിയും പാത്രങ്ങൾ തട്ടി ശബ്ദമുണ്ടാക്കിയും ആരോഗ്യ മേഖലയിൽ ശുശ്രൂഷ ചെയ്യുന്നവരെ അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളിലും മണി മുഴക്കുവാൻ നിർദ്ദേശിച്ചതനുസരിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലും മണി മുഴങ്ങി.കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുകൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നു ഇടവക വികാരി ഫാദർ : നൈനാൻ ഫിലിപ്പ് പനക്കാമറ്റം പറഞ്ഞു. ഇടവകയിലെ നിരവധി അംഗങ്ങൾ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.