ഒമാനില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 55 ആയി ഉയര്‍ന്നു.അതേസമയം, പ്രവാസി തൊഴിലാളികള്‍ക്ക് പുറത്തിറങ്ങുന്നതിന് മാന്‍പവര്‍ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി.ജോലി സമയം കഴിഞ്ഞാല്‍ പ്രവാസികള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാമൂഹിക ഒത്തുചേരല്‍ ഒഴിവാക്കണം. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും വീട്ടില്‍ തന്നെ തുടരണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു
—