കുവൈറ്റ് സിറ്റി : ലോക വ്യാപകമായി പടർന്നു പിടിച്ച കൊറോണ വൈറസ് ബാധ നേരിടുന്നതിനു രാജ്യത്തെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹ് ആഹ്വാനം ചെയ്തു. രോഗം തടയുന്നതിനു ആരോഗ്യ പ്രവർത്തകർ പുറപ്പെടുവിച്ച മാർഗ്ഗ നിദേശങ്ങൾ എല്ലാവരും പിന്തുടരണമെന്നും അമീർ അഭ്യര്‍ത്ഥിച്ചു. കെറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഏജൻസികളെ പ്രാപ്തരാക്കുന്നതിനു പ്രധാനമന്ത്രിയുടെ ഉദ്യമങ്ങളെ അമീർ പ്രശംസിച്ചു.
നിലവിലത്തെ സാഹചര്യം സാമൂഹിക സാന്പത്തിക വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ഇത് ജനങ്ങള്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കേണ്ട സാഹചര്യമാണെന്നും അമീര്‍ പറഞ്ഞു. സ്വദേശികളും വിദേശികളുമായ മുഴുവന്‍ രാജ്യനിവാസികളുടെയും ആരോഗ്യസംരക്ഷണത്തിന് ആവശ്യമായതെല്ലാം ചെയ്യാന്‍ അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.