കുവൈറ്റ് സിറ്റി – കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഒരാള്‍ക്കുകൂടി കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ്റി എണ്പത്തിഒന്പതായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട 12 പേരിൽ 6 പേരുടെ രോഗബാധയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല. ഇതിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇതോടെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 3 ആയി. ബ്രിട്ടനിൽ യാത്ര ചെയ്ത വ്യക്തിയുമായുള്ള സമ്പർക്കം മൂലമാണു ഇന്ത്യക്കാരനു വൈറസ് ബാധയേറ്റത്. നേരത്തെ രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട 2 ഇന്ത്യക്കാരിൽ ഒരാൾ അസർ ബൈജാനിൽ നിന്നും എത്തിയ യാത്രക്കാരനുമായും മറ്റൊരാൾ ബ്രിട്ടനിൽ നിന്നും എത്തിയ യാത്രക്കാരനുമായും സമ്പർക്കം പുലർത്തിയവരായിരുന്നു.
ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചയാള്‍ യുഎഇ യാത്രയുമായി ബന്ധപ്പെട്ടതാണ് സ്വദേശിയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് തീവ്രപരിചരണവിഭാഗത്തിലാണ്. 159 പേര് ചികിത്സയില്‍ തുടരുകയാണെന്നും 30 പേര് രോഗവിമുക്തരാവരാണെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ സ്കൂളുകളുടെ അവധി ആഗസ്റ്റ് നാലുവരെ നീട്ടിയതിനാല്‍ അധ്യാപകര്‍ക്ക് സ്വദേശത്തേക്ക് മടങ്ങുവാനുള്ള എക്സിറ്റ് തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സദ്അല് ഹര്‍ബി അറിയിച്ചു.
എക്സിററ് പേപ്പറുകള്‍ മന്ത്രാലയത്തില്‍ നിന്നും നേരിട്ട് വാങ്ങേണ്ടതില്ലെന്നും ജീവനക്കാര്‍ക്ക് എത്തിച്ചുനല്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.