റിയാദ് : ഇന്ന് വൈകിട്ട് 7 മണിമുതൽ രാജ്യത്ത് നിലവിൽ വന്ന കർഫ്യു ഉത്തരവ് ലംഘിക്കുന്നവർക്ക് 10000 സൗദി റിയാൽ പിഴയും നിയമം ആവർത്തിച്ചു ലംഘിച്ചാൽ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടാം തവണ നിയമലംഘകർ പ്രാഥമിക പിഴയുടെ ഇരട്ടി തുക നൽകാൻ നിർബന്ധിതരാകും.
ഇന്ന് മുതൽ അടുത്ത മൂന്നാഴ്ചത്തേക്കാണ് കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്.