റിയാദ് : തൃശ്ശൂർ ചേലക്കര കിള്ളിമംഗലം സ്വദേശ്ശി പുലാശ്ശേരി അനീഷ് (34) ആണ് ഞായറാഴ്ച രാത്രി ചായ കുടിച്ചിരിക്കെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കഴിഞ്ഞ അഞ്ചു വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. രാധാകൃഷ്ണൻ പുഷ്പ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ഭാര്യ രേഖ. മൂന്ന് വയസായ ഒരു ആൺകുട്ടിയും ഉണ്ട്.
സുഹൃത്തുക്കൾക്കൊപ്പം സുമേഴ്സിയിൽ ആണ് താമസിച്ചിരുന്നത് മൃദദേഹം സുമേഴ്സി ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു.