കോട്ടയം : കൊറോണ വൈറസ് വ്യാപനം തടയാന്‍ അഹോരാത്രം പ്രയത്നിക്കുന്ന പോലീസിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കൈത്താങ്ങുമായി യുവാവ്. കോട്ടയം സ്വദേശി അജി ശകുന്തളാണ് സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്. പോലീസിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ എന്ത് ആവശ്യം വന്നാലും തന്നെ സമീപിക്കാമെന്ന് അജി ശകുന്തള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ എന്ത് ആവശ്യം വന്നാലും സമീപിക്കാം. സ്വന്തം ഉടമസ്ഥതയിലുള്ള ലോറികളും, ജീപ്പുകളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും വിട്ട് നല്കാന് തയ്യാറാണ്. കൂടാതെ പിതാവിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലുള്ള എല്ലാ അവശ്യവസ്തുക്കളും വിട്ടുനല്‍കും. ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അജി ശകുന്തള്‍ വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അജി ശകുന്തളിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. നിരവധി ആളുകളാണ് അജി ശകുന്തളിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.