പാലക്കാട്: പാലക്കാട് കൊറോണ സ്ഥിരീകരിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്ത് കറങ്ങി നടന്നതിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ദുബായിയില്‍ നിന്നും മാര്‍ച്ച് 13 ന് നാട്ടിലെത്തിയ ഇയാള്‍ 21 -ാം തീയതിയാണ് നിരീക്ഷണത്തില്‍ ആകുന്നത്.
ഇയാള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്നതായാണ് വിവരം. വിദേശത്ത് നിന്നെത്തിയ ശേഷം നിരീക്ഷണത്തില്‍ കഴിയാതെ ഇയാള്‍ ബന്ധു വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇയാള്‍ മലപ്പുറത്തേക്കും പോയിട്ടുണ്ടെന്നാണ് വിവരം.
ഇയാളുടെ മകനും നിരീക്ഷണത്തിലാണ്. ഇയാള്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറാണ്.