കൊല്‍ക്കത്ത: രാജ്യം കൊറോണ പ്രതിരോധത്തിനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ മാറ്റങ്ങള്‍ പങ്കുവച്ച് സൗരവ് ഗാംഗുലി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്റുമായമായ ഗാംഗുലി പശ്ചിമബംഗാളിലെ കൊല്‍ക്കത്ത നിവാസിയാണ്. രാത്രിയും പകലുമെന്നില്ലാതെ വാഹനങ്ങളും ജനങ്ങളും ഒഴുകുന്ന കൊല്‍ക്കത്ത നഗരവും ലോകപ്രസിദ്ധമായ ഹൗറ പാലത്തിന്റേയും ചിത്രങ്ങള്‍ തന്റെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചാണ് ഗാംഗുലി പ്രതികരിച്ചത്. കൊറോണ പ്രതിരോധത്തിനായി ഗാംഗുലി 50 ലക്ഷം രൂപയും സംഭാവന ചെയ്തിരുന്നു.
Never thought would see my city like this .. stay safe .. this will change soon for the better …love and affection to all .. pic.twitter.com/hrcW8CYxqn
— Sourav Ganguly (@SGanguly99) March 24, 2020
എന്റെ മഹാനഗരം ഇത്തരത്തില്‍ ആളൊഴിഞ്ഞ് ശൂന്യമാകുമെന്ന് കരുതിയി ട്ടേയില്ല…എല്ലാവരും സുരക്ഷിതരായിരിക്കട്ടേ. നമ്മളെല്ലാവരും നല്ല നാളേക്കായുള്ള മാറ്റത്തിനായിട്ടാണ് ഇത് ‘ ലോകം മുഴുവന്‍ നടത്തുന്ന പോരാട്ടത്തില്‍ പങ്കുചേരുന്നതിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഗാംഗുലിയുടെ ട്വീറ്റ്. എല്ലാവര്ക്കും സ്നേഹാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഗാംഗുലി ട്വീറ്റര്‍ സന്ദേശം അവസാനിപ്പിക്കുന്നത്.
കൊറോണ ബാധ വ്യാപകമായതോടെ ടീംഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയും ഐപിഎല്ലും മാറ്റിവച്ചതായി ഗാംഗുലിയാണ് കഴിഞ്ഞ ദിവസങ്ങള്‍ അറിയിച്ചത്.