ടെഹ്റാന്: കൊറോണയെ പ്രതിരോധിക്കാനായി വ്യാജ പ്രചാരണം വിശ്വസിച്ച് മാതാപിതാക്കള്‍ മദ്യം നല്കിയ കുഞ്ഞ് ഗുരുതരാവസ്ഥയില്‍. കോമാ സ്റ്റേജിലായ കുഞ്ഞിന്റെ കാഴ്ച്ച ശക്തിയും നഷ്ടമായി. ഇറാനിലാണ് സംഭവം. ഒരു വയസ് പോലും പ്രായമില്ലാത്ത കുട്ടിക്കാണ് വീട്ടുകാര്‍ മദ്യം നല്‍കിയത്.
കൊറോണയെ പ്രതിരോധിക്കാനായി മദ്യം നല്ലതാണെന്ന് വീടിന് സമീപത്തുള്ള ചിലര്‍ പറഞ്ഞിരുന്നു ഇത് വിശ്വസിച്ചാണ് ഇവര്‍ കുഞ്ഞിന് മദ്യം നല്‍കിയത്. കൊറോണ വൈറസ് ബാധ തടയാനായി മദ്യം നല്ലതാണെന്ന വ്യാജപ്രചാരണം വിശ്വസിച്ച് ഇറാനില്‍ അപകടങ്ങള്‍ ധാരാളം ഉണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കാതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണമെന്നാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്.
കൊറോണ വൈറസ് ബാധയ്ക്ക് ശേഷം വിഷ മദ്യം കഴിച്ച് 12 ഓളം പേരാണ് ഇറാനില്‍ മരിച്ചത്. 218 പേര് ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിലുണ്ട്.