പാലക്കാട്: സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന് മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന് കുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
മാര്‍ച്ച് 24 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇത് കഴിച്ചതാവണം മരണകാരണമെന്നാണ് സൂചന. മോഷണ കേസില്‍ ഫെബ്രുവരി 18 നാണ് ഇയാളെ റിമാന്റ് ചെയ്തത്.