ന്യൂയോര്‍ക്ക്: കോറോണ പ്രതിരോധം രാജ്യങ്ങള്‍ നിലവില്‍ നടപ്പാക്കുന്ന ലോക്ഡൗണ്‍ കൊണ്ട് മതിയാകില്ലെന്നും ചികിത്സാരംഗത്ത് കര്‍ശനമായ സംവിധാനങ്ങള്‍ നടപ്പാക്കണമെന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.
ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്റോസ് അധാനോം ഗീബ്രേയേസുസ് ആണ് ലോകരാജ്യങ്ങള്ക്ക്് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പലരാജ്യങ്ങളും നിയന്ത്രണങ്ങള്‍ വരുത്താന്‍ സമയമെടുത്തത് സമൂഹവ്യാപനത്തിന് കാരണമായതായും ടെഡ്റോസ് കുറ്റപ്പെടുത്തി.
കൊറോണ വ്യാപനം പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ ലോക്ഡൗണാണ് നടപ്പാക്കി യരിക്കുന്നത്. എന്നാല്‍ അതുവഴിമാത്രം ഈ മഹാമാരിയെ തടുക്കാനാകില്ല. കൊറോണയെ ആക്രമിക്കാന്‍ പാകത്തിനുള്ള ചികിത്സാ സംവിധാനം ഒരുക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണം. മരുന്നുകള്‍ കണ്ടെത്തണം. മറ്റൊരു വാതില്‍ കൊറോണ പ്രതിരോധത്തിനായി തുറക്കണം’ ടെഡ്റോസ്
ചികിത്സാരീതിയില്‍ ഉടന്‍ മാറ്റം വരുത്തണം. ആളുകള്‍ രോഗം വരാതെ നോക്കാനുള്ള സംവിധാനം ആരോഗ്യരംഗത്തുള്ളവരും ഭരണകൂടങ്ങളും ശക്തമായി നടപ്പാക്കണം. നിലവില്‍ നിരീക്ഷണത്തിലാക്കി, പരിശോധന നടത്തി, ചികിത്സിക്കുക എന്ന രീതി മാത്രം പോര. പകരം നേരിട്ട് ചികിത്സയിലേക്ക് കടക്കണമെന്ന നിര്‍ദ്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നില്‍ വക്കുന്നത്.