കൊറോണ ; ഡൽഹിയിൽ മൊഹല്ല ക്ലിനിക്കിലെ ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 800 പേർ നിരീക്ഷണത്തിൽ ന്യൂഡൽഹി : ഡൽഹിയിൽ മൊഹല്ല ക്ലിനിക്കിലെ ഡോക്ടർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 800 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഡൽഹി ആരോഗ്യ വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
800 പേരെയും 14 ദിവസത്തേക്കാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. മാർച്ച് 21നാണ് 48കാരനായ ഡോക്ടർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടറുടെ ഭാര്യക്കും മകൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡോക്ടറുടെ വീടിന് സമീപം പ്രവർത്തിക്കുന്ന ക്ലിനിക്കിൽ വെച്ചാണ് അദ്ദേഹത്തിനും വൈറസ് ബാധയേറ്റത്. അടുത്തിടെ സൗദി അറേബ്യയിൽ നിന്നും മടങ്ങി എത്തിയ 38കാരിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ മൊഹല്ലയിലെ ക്ലിനിക് സന്ദർശിച്ചി രുന്നതായാണ് വിവരം.