കാബൂള്‍: കാബൂളില്‍ വീണ്ടും സ്ഫോടനം. ഇന്നലെ സിഖ് ഗുരുദ്വാരയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്ക്കാര ചടങ്ങുകള്‍ നടക്കേണ്ട സ്ഥലത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്.
ഇന്നലെ രാവിലെ 7.45 നാണ് ഗുരുദ്വാരയില്‍ ഭീകരാക്രമണം ഉണ്ടായത്. 27 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
കാബൂളിലെ ഷോര്‍ ബസാര്‍ മേഖലയില്‍ ഹിന്ദുസിഖ് മതന്യൂനപക്ഷങ്ങള്‍ അനേകമുള്ള ഒരു ധര്‍മ്മശാലയെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. നിലവില്‍ ഗുരുദ്വാര പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ആക്രമണം നടക്കുമ്പോള്‍ ന്യൂനപക്ഷ സിഖ് പാര്ലമെന്റേറിയന് നരീന്ദ്ര സിംഗ് ഖല്‍സയും ഗുരുദ്വാരയ്ക്കടുത്ത് ഉണ്ടായിരുന്നു. ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന് നേരത്തെ തന്നെ അറിയിച്ചിരുന്നു.