തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ3768 പേരുടെ പരിശോധനാഫലം നെഗറ്റീവായി. പത്തനംതിട്ടയിൽ ഒരാളുടെ ഫലം നെഗറ്റിവായിട്ടുണ്ട്.
കണ്ണൂരിലാണ് ഇന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 9 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കാസർകോടും മലപ്പുറത്തും മൂന്ന് വീതം ആളുകൾക്കും, തൃശൂരിൽ 2 പേർക്കും ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.