ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 649 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 42 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.
കൊറോണ വൈറസ് എണ്ണം വര്‍ധിച്ചു കൊണ്ട് ഇരിക്കുമ്പോള്‍ അവ വര്‍ധിക്കുന്ന നിരക്ക് താരതമ്യേന സ്ഥിരത കൈവരിക്കുന്നതായാണ് കാണുന്നത്. എന്നാല്‍ ഇത് പ്രാരംഭ പ്രവണത മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ രോഗികള്‍ക്ക് മാത്രമായി ആശുപത്രികള്‍ സജ്ജമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് 17 സംസ്ഥാനങ്ങള്‍ അത്തരം ആശുപത്രികള്‍ തയ്യാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇതിനോടകം 13 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.