പോര്‍ട്ട് ബ്ലെയര്‍ : ആന്തമാന്‍ നിക്കോബാറില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്‍ക്കത്തയില്‍ നിന്നും മടങ്ങി എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്തമാന്‍ നിക്കോബാര്‍ ചീഫ് സെക്രട്ടറി ചേതന്‍ സംഗിയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.
രോഗം സ്ഥരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ജി.ബി പാന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന് ആദ്യത്തെ കൊറോണ കേസ് ആണ് ഇയാളുടേത്
മാര്‍ച്ച് 12 നാണ് രോഗം സ്ഥിരീകരിച്ചയാള്‍ അമേരിക്കയില്‍ നിന്നും കൊല്‍ക്കത്തയില്‍ എത്തിയത്. അവിടെ നിന്നും മാര്‍ച്ച് 24 ന് ഇയാള്‍ ദ്വീപിലെത്തി. ദ്വീപിലെത്തിയ ഇയാളെ അന്ന് തന്നെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം ഇയാള്‍ അമേരിക്കയില്‍ നിന്നും എത്തിയെന്ന് കാര്യം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല.
നിലവില്‍ ആളുകള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചേതന്‍ സംഗി ട്വിറ്ററിലൂടെ അറിയിച്ചു. ആരും വ്യജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഇത്തരം വാര്‍ത്തകളില്‍ വിശ്വസിക്കാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ ദ്വീപില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 22 മുതല്‍് പുറത്തു നിന്നുള്ളവര്‍ക്ക് ദ്വീപുകളില്‍ പ്രവേശിക്കന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ബോട്ട് ജെട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രസംവിധാനങ്ങളും നിര്‍ത്തിവെച്ചിരുന്നു.