കണ്ണൂർ : കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ച 9 പേരും ദുബായിൽ നിന്ന് വന്നവർ. ഈ മാസം 22 ന് വന്ന ദുബായ് ബംഗളൂരു ഇകെ 564 എന്ന വിമാനത്തിൽ എത്തിയ ഒരു കതിരൂർ സ്വദേശി, കോട്ടയംപൊയിൽ സ്വദേശികളായ രണ്ടു പേർ എന്നിങ്ങനെ മൂന്ന് പേർക്കും ഈ മാസം 20ന് എത്തിയ ദുബായ് ബംഗളൂരു ഇകെ 566 എന്ന വിമാനത്തിൽ എത്തിയ കൂത്തുപറമ്പ് സ്വദേശികളായ രണ്ടു പേർക്കും കൊറോണ സ്ഥിരീകരിച്ചു.
17ന് ദുബായ് കാലിക്കറ്റ് എഐ 938 വിമാനത്തിൽ എത്തിയ തലശേരി സ്വദേശിയായ ഒരാൾ, 19ന് ഇതേ വിമാനത്തിൽ വന്ന മേക്കുന്ന് സ്വദേശി,18ന് എത്തിയ ദുബായ് കാലിക്കറ്റ് എസ്ജി 54 എന്ന വിമാനത്തിൽ എത്തിയ കതിരൂർ സ്വദേശിയായ ഒരാൾ, മട്ടന്നൂർ സ്വദേശിയായ ഒരാൾ. എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ മൂന്ന് പേർ ആശുപത്രിയിലും ആറു പേർ വീടുകളിലും നിരീക്ഷണത്തിൽ ആയിരുന്നു. അതെ സമയം സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നു ജില്ലാ കളക്ടർ അറിയിച്ചു.