കല്പറ്റ: സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് റോഡിലിറങ്ങിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. ഷിഹാബുദ്ദീന് എന്ന യുവാവിനെയാണ് റിമാന്‍ഡ് ചെയ്തത്. കല്പറ്റ മുന്‍സിഫ് മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയത്. സമ്പര്‍ക്ക വിലക്ക് ഉള്ളതിനാല്‍ ഇയാളെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.
നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടി നിന്നവരെ ഒഴിപ്പിക്കുന്നതിനിടെയാണ് ഷിഹാബുദ്ദീന് പൊലീസിനെ ആക്രമിച്ചത്. പൊലീസിന് നേരെ കയര്‍ത്ത് സംസാരിച്ച ഇയാള്‍ വീട്ടിലേക്ക് പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോകാനായി ജീപ്പില്‍ കയറ്റിയപ്പോള്‍ ഇയാള്‍ എസ് ഐ യുടെ കയ്യില്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. മറ്റ് പൊലീസുകാരേയും ഇയാള്‍ ആക്രമിച്ചു. വിദേശ യാത്ര കഴിഞ്ഞെത്തിയ ഇയാള്‍ ആരോഗ്യ വകുപ്പിന്റെ സമ്പര്‍ക്ക വിലക്കും ലംഘിച്ചാണ് വീടിന് പുറത്തിറങ്ങിയത്.