കണ്ണൂര്‍: ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന വ്യക്തിയെ മുസ്ലീം ലീഗ് കൗണ്‍സിലര്‍ കടത്തി കൊണ്ടു പോയി. കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ഷെഫീക്കാണ് ബന്ധുവിനെ കടത്തി കൊണ്ടു പോയത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഉത്തരവിട്ടു. എസ് പിയാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
ബംഗളൂരുവില്‍ നിന്നെത്തിയ ബന്ധുവിനെ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കൗണ്‍സിലര്‍ കടത്തി കൊണ്ടു പോയത്. കൊറോണ വൈറസ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നയാളെയാണ് ഇയാള്‍ കൊണ്ടു പോയത്. നിരീക്ഷണത്തിലായിരുന്ന ഇയാളെ പൊലീസ് കൊറോണ കെയര്‍ കേന്ദ്രത്തില്‍ തിരികെ എത്തിച്ചു.