തിരുവനന്തപുരം : വഴിയാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. പരാതിയില്‍ ശ്രീകാര്യം സിഐക്കെതിരെ അന്വേഷണം ആരംഭിച്ചു. ക്രൈബ്രാഞ്ച് എസ് പി ഷാനവാസിനാണ് അന്വേഷണ ചുമതല. ലോക്ക് ഡൗണ്‍ ഏകോപന നടപടികളുടെ ഭാഗമായുള്ള പരിശോധനയക്കിടെ ജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മടങ്ങും വഴി മര്‍ദ്ദിച്ചെന്നാണ് യാത്രക്കാരന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. അതേസമയം ലോക്ക് ഡൗണ്‍ വിലക്ക് നിലനില്‍ക്കേ ഇയാളുടെ പക്കല്‍ സത്യവാങ്മൂലം ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെ പൊതു ജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കി നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് ലോക് നാഥ് ബെഹ്റ അറിയിച്ചിരുന്നത്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മോശമായി പെരുമാറുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ബെഹ്റ വ്യക്തമാക്കിയത്.