ഒമാനിൽ 22 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതിൽ പത്തുപേർക്ക് രോഗബാധിതരുമായി അടുത്ത ബന്ധം പുലർത്തിയത് വഴിയാണ് വൈറസ് ബാധയേറ്റത്.എട്ടുപേർക്ക് യാത്രയാണ് കാരണം. നാല് കേസുകൾ അന്വേഷണത്തിലാണ്.ഇതോടെ ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 131 ആയി. അതേസമയം രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്ന്ന് ചികിത്സയിലായിരുന്ന 23 പേർ പൂർണമായും സുഖം പ്രാപിച്ചിട്ടുണ്ട്