ദോഹ* കൊറോണവൈറസ്(കോവിഡ്19) ബാധിതനായ രോഗി മരണമടഞ്ഞതായി ഖത്തര്‍
പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. അന്പത്തേഴുകാരനായ ബംഗ്ലാദേശ്സ്വദേശിയാണ് മരണമടഞ്ഞത്. ഇയാള്‍ ഗുരുതരമായ മറ്റുരോഗങ്ങള്‍ക്ക് ദീര്‍ഘകാലമായി ചികിത്സ നേടിയിരുന്ന വ്യക്തിയാണ്. ഈ മാസം 16നാണ്ഇയാള്ക്ക് രോഗം സ്ഥിരീകരിച്ചത്. ലഭ്യമാക്കാവുന്ന ഏറ്റവും മികച്ചപരിചരണവും ചികിത്സയും ഇയാള്‍ക്കു നല്‍കിയതായും മരണത്തില്‍ കുടുംബാംഗങ്ങളെഅനുശോചനം അറിയിക്കുന്നതായും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍
വ്യക്തമാക്കി.
ഖത്തറില്‍ ഇതാദ്യമായാണ് കൊറോണ മരണം.ഇന്ന് 28 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 590 ആയി. വിദേശത്തു നിന്ന് ഖത്തറിലേക്ക് എത്തിയവരിലും നിലവില്‍ ഖത്തറിലുള്ളരോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. എല്ലാ രോഗികള്‍ക്കും മികച്ച ചികിത്സയാണ് ഖത്തര്‍
ലഭ്യമാക്കുന്നത്. രോഗമുക്തരായ രണ്ടുപേര്‍ ഇന്ന് ആശുപത്രി വിട്ടു.ഇരുവരും സ്വദേശികളാണ്. ഇതുവരെ 45 പേരാണ് രോഗമുക്തരായത്. ഇതുവരെ16,582 പേര്‍ക്കു കോവിഡ്19 പരിശോധന നടത്തിയതായും മന്ത്രാലയം
വ്യക്തമാക്കി.
കൊറോണ രോഗികളുടെ ചികിത്സയ്ക്ക് ഖത്തര്‍ ഉം സലാലില്‍ വിപുലമായ സൗകര്യങ്ങളോടെ ഫീല്‍ഡ് ഹോസ്പിറ്റല്‍ തുറന്നിട്ടുണ്ട്. 32കെട്ടിടങ്ങളിലായി 18,000 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണ്ഇവിടെ ഒരുക്കിയിരിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി ഇവിടെഇന്റര്നെറ്റ്, വിനോദസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊറോണസംബന്ധിച്ച
സംശയങ്ങള്‍ക്കും ചികിത്സാസേവനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് 16000 എന്നടോള് ഫ്രീ നമ്പറില്‍ വിളിക്കാം.
രോഗബാധയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ അതിശക്തമായ സമ്പര്‍ക്കവിലക്ക്(ക്വാറന്റീന്)ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സമ്പര്‍ക്കവിലക്ക് ലംഘിച്ചതിന് കഴിഞ്ഞ ദിവസം 10 സ്വദേശികള്ക്കെതിരെനിയമ നടപടി ആരംഭിച്ചിരുന്നു. ഈ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകകോടതിയും സ്ഥാപിച്ചിട്ടുണ്ട്. സാംക്രമിക രോഗബാധകള്‍ തടയുന്നതിനുള്ള1990ലെ 17ാം നമ്പര്‍ നിയമത്തിലെ ഏതാനും വകുപ്പുകള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഭേദഗതിചെയ്ത് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ്അല്താനി കഴിഞ്ഞദിവസം ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
ഭേദഗതി ചെയ്ത നിയമത്തിലെ(2002ലെ 9ാം നമ്പര്‍ നിയമം) അനുച്ഛേദംമൂന്നില് പറയുന്ന സമ്പര്‍ക്കവിലക്ക് ഉള്പ്പെടെയുള്ളനിയന്ത്രണങ്ങള് ലംഘിച്ചാല്‍ മൂന്നു വര്‍ഷം തടവോ രണ്ടു ലക്ഷം റിയാല്‍(40ലക്ഷം രൂപ) പിഴയോരണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. നിയമത്തിലെ 15ാംഅനുച്ഛേദത്തില്‍ പറയുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 10,000 റിയാല്പിഴയോ ഒരുമാസം തടവോ രണ്ടുംകൂടിയോ ആണ് ശിക്ഷ.