റിയാദ്: രാജ്യത്ത് കൊറോണ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുടെ ഭാഗമായി ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നതു അനിശ്ചിതകാലത്തേക്ക് നീട്ടി. ജനങ്ങൾ ജോലിസ്ഥലത്തെത്തി തൊഴിലെടുക്കുന്നതും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വരെ നീട്ടാനും തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയവക്താവ് അറിയിച്ചു.
ഒഴിവാക്കപ്പെട്ട അത്യാവശ്യ മേഖലകൾ ഒഴികെ എല്ലാ സർക്കാർ ഏജൻസികളും ഇപ്പോഴത്തെ നിയന്ത്രണം തുടരും. സ്വകാര്യമേഖലയിലും പുതിയ നിയന്ത്രണങ്ങൾ ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ബസ്, ടാക്സി, ട്രെയിൻ പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.