യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് രണ്ട് പേർക്കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.48 വയസ്സുകാരനായ അറബ് വംശജനും 42 വയസുള്ള ഏഷ്യൻ സ്വദേശിയുമാണ് മരിച്ചത്.ഇവർക്ക് നേരത്തെ ഗുരുതരമായ മറ്റ് രോഗങ്ങളുമുണ്ടയിരുന്നു. . ഇതോടെ യു.എ.ഇയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 41 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 611ആയി.അതേസമയം യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 3 പേർ പൂർണമായും സുഖം പ്രാപിച്ചു.രോഗവിമുക്തരായവരിൽ 2 ഇന്ത്യക്കാരും 1 ഫിലിപ്പീൻസ് സ്വദേശിയുമാണുള്ളത് .ഇതോടെ രാജ്യത്ത് കൊറോണ വൈറസിൽ നിന്നും രോഗവിമുക്തരായവരുടെ എണ്ണം 61 ആയി