ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനോ സേവനം അവസാനിപ്പിക്കാനോ യുഎഇ മാനവശേഷി–സ്വദേശിവൽകരണ മന്ത്രാലയം രാജ്യത്തെ സ്വകാര്യ കമ്പനികൾക്കു അനുമതി നൽകി.സ്വദേശി ജീവനക്കാർക്ക് പുതിയ നിയമം ബാധകമല്ല. റിമോട്ട് വര്‍ക്ക് സിസ്റ്റം ,ജീവനക്കാർക്ക് വേതനത്തോടെയുള്ള അവധി, വേതനമില്ലാത്ത അവധി, താൽക്കാലികമായി വേതനം വെട്ടിച്ചുരുക്കുക, സ്ഥിരമായി വേതനം വെട്ടിച്ചുരുക്കുക തുടങ്ങിയവ ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ഓരോ സ്ഥാപനത്തിനും യു.എ.ഇ പൗരന്മാരല്ലാത്ത അധികമുള്ള ജീവനക്കാരുടെ തൊഴിൽ വിവരങ്ങൾ വെർച്വൽ ജോബ് മാർക്കറ്റിൽ രജിസ്റ്റർ ചെയ്ത് അവരെ ജോലിയിൽ നിന്നും ഒഴിവാക്കാം.ഇവരുടെ തൊഴിൽ നൈപുണ്യം സമാന മേഖലകളിലുള്ള മറ്റ് കമ്പനികൾക്ക് പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ഇതിലൂടെയുണ്ടാവുക. എന്നാൽ പുതിയ ജോലി കിട്ടുന്നതുവരെ താമസ സ്ഥലത്തു തുടരാൻ അനുവദിക്കുകയും ഇവർക്ക് കുടിശ്ശികയുള്ള ആനുകൂല്യം നൽകുകയും വേണമെന്നു മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള ധാരണയുടെ പുറത്തായിരിക്കും തീരുമാനങ്ങൾ.