യുഎഇയിൽ ഇ–ലേണിങ് പഠനം ജൂൺ വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്കും ഇത് ബാധകമാണ്. ഇതിനിടയിൽ പരീക്ഷ നടത്താൻ മാത്രമാണ് അനുമതിയുള്ളത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാർച്ച് 8 മുതലാണ് സ്കൂളുകൾക്ക് അവധി നൽകിയത്. തുടർന്ന് മാർച്ച് 22 മുതൽ ഇ–ലേണിങ് പഠനം തുടരാൻ നിർദേശം നൽകിയിരുന്നു.