റിയാദ് : സൗദി അറേബ്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 154 കേസുകൾ. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 1453 ആയി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി റിയാദിൽ വാർത്താസമ്മേളനത്തിൽ ആണ് പുതിയ കണക്കുകൾ വെളിപ്പെടുത്തിയത്.
ഇന്ന് 49 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 115 ആയി ഉയർന്നതായും അദ്ദേഹം പറഞ്ഞു.
സ്ഥിരീകരിച്ച കേസുകളിൽ 22 എണ്ണം ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.ഇന്ന് രാജ്യത്ത് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല ഇതുവരെ ഉള്ള മരണസംഘ്യ എട്ടിൽ തന്നെ തുടരുന്നു.
സംശയാസ്പദമായ കേസുകളോ രോഗലക്ഷണങ്ങൾ കാണിക്കുന്നവരോ ഉടൻ വൈദ്യസഹായം തേടണമെന്നും രാജ്യത്ത് ലഭ്യമായ വിഭവങ്ങളും സേവനങ്ങളും ഉപയോഗിക്കണമെന്നും വക്താവ് അഭ്യർത്ഥിച്ചു.