അണുനശീകരണ പ്രക്രിയ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദുബായിലെ അൽ റാസ് മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.മാര്‍ച്ച് 31 മുതല്‍ രണ്ടാഴ്ചത്തേക്ക് ഈ മേഖലയിലെ താമസക്കാരല്ലാത്ത ആളുകൾ ഇവിടേക്കു പ്രവേശിക്കാന്‍ പാടില്ല.അൽ മുസല്ല സ്ട്രീറ്റ്, ഗൾഫ് സ്ട്രീറ്റ്, ബനിയാസ് സ്ട്രീറ്റ് എന്നിവ മുഖേനെ അൽ റാസിലേക്കുള്ള പ്രവേശനം തടയുന്നതിന് റോഡുകൾ അടച്ചിടും. ദുബൈ മെട്രോ ഗ്രീൻ ലെയിനിലെ അൽ റാസ്, പാം ദേര, ബനിയാസ് സ്ക്വയർ എന്നീ സ്റ്റേഷനുകളും അടച്ചിടും. മെട്രോ ട്രെയിനുകൾ ഇവിടങ്ങിൽ നിർത്താതെ കടന്നു പോകുമെന്ന് ആർ.ടി.എ വ്യക്തമാക്കി.ഈ ദിവസങ്ങളിൽ താമസക്കാര്‍ക്കുള്ള അവശ്യവസ്തുക്കള്‍ ആരോഗ്യവകുപ്പില്‍ നിന്നുള്ള സംഘം എത്തിച്ചു നല്‍കുമെന്ന് ദുബായ് പോലീസ് അറിയിച്ചിട്ടുണ്ട്.