അബുദാബി നിരത്തുകളിൽ തിരക്കേറുന്ന സമയങ്ങളിൽ ട്രക്കുകൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കൊഴിവാക്കി. ഏപ്രിൽ ഒന്ന് മുതൽ ആറ് വരെയാണ് ഈ സൗകര്യമുണ്ടായിരിക്കുക. രാവിലെ ആറര മുതൽ ഒൻപത് മണി വരെയും വൈകിട്ട് മൂന്ന് മുതൽ ആറ് മണി വരെയുമാണ് മുൻപ് വിലക്കേർപ്പെടുത്തിയിരുന്നത്. പൊതുവെ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതിനാലാണ് ഈ തീരുമാനമെന്ന് അബുദാബി പോലീസ് അറിയിച്ചു