ന്യൂയോര്‍ക്ക്: കൊറോണ ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ് വേ ജീവനക്കാരനായിരുന്നു ഇയാള്‍.
തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഡേവിഡ്. അമേരിക്കയില്‍ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. കൊറോണ ബാധിച്ച് ഇതുവരെ 3800 ആളുകളാണ് അമേരിക്കയില്‍ മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.