വാഷിംഗ്ടണ്‍ : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ലക്ഷക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്കി. വൈറ്റ് ഹൗസില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
വൈറസിനെ നേരിടാന്‍ മാന്ത്രിക വാക്സിനോ, തെറാപ്പിയോ ഇല്ല. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ഈ പ്രതിസന്ധിയെ മറികടക്കാമെന്ന് കൊറോണ റെസ്പോണ്‍സ് കോ ഓഡിനേഷന്‍ തലവന്‍ ഡിബോറബെര്ഡക്സ് പറഞ്ഞു. ഒന്നു മുതല്‍ 2.40 ലക്ഷം വരെ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചൈനയിലെ മരണസംഖ്യ അമേരിക്ക മറികടന്നിരുന്നു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 3867 പേര് വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണെന്നും ഡിബോറബെര്‍ക്സ് വ്യക്തമാക്കി.