ജോഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ വംശജയും ലോകപ്രശസ്ത വൈറോളജിസ്റ്റുമായ ഗീതാ റംജി കൊറോണ ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ച്ച മുന്‍പാണ് ഇവര്‍ ലണ്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെത്തിയത്.
സ്റ്റെല്ലാര്‍ വാക്സിന് ശാസ്ത്രജ്ഞയും എച്ച്ഐവി പ്രതിരോധ ഗവേഷക മേധാവിയുമായിരുന്നു ഗീതാ റാംജി. ഡര്‍ബനിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പുതിയ എച്ച്ഐവി പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് 2018 ല്‍ യൂറോപ്യന്‍ ഡെവലപ്മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ട്നര്‍ഷിപ്പുകള്‍ ലിസ്ബണിലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് റാംജിയ്ക്ക് നല്‍കിയിരുന്നു.