മോസ്കോ: അമേരിക്കയിലേക്ക് അടിയന്തിര ചികിത്സാ ഉപകരണങ്ങളെത്തിച്ച് റഷ്യയുടെ അതിവേഗ സഹായം. കൊറോണ ബാധ അതീവ ഗുരുതരമായി അമേരിക്കയെ ബാധിച്ചതിനാലാണ് പ്രസിഡന്റ് പുട്ടിന് നേരിട്ട് ട്രംപിനെ വിളിച്ച് സംവിധാനങ്ങള്‍ ഒരുക്കിയത്.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടിയന്തിര ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ചികിത്സാ സഹായവാഗ്ദാനം നടത്തിയത്.
‘ തന്റെ സഹായ വാഗ്ദ്ദാനം ട്രംപ് ഏറെ താല്പ്പര്യപൂര്വ്വം സ്വാഗതം ചെയ്തിരിക്കുകയാണ്. ഉടന്‍ തന്നെ അവശ്യവസ്തുക്കളുമായി റഷ്യന്‍ വിമാനം അമേരിക്കയിലേക്ക് പുറപ്പെട്ടു ‘ പ്രസിഡന്റ് പുട്ടിന്റെ പരാമര്‍ശിച്ച് വക്താവ് പെസ്കോവ് അറിയിച്ചു. അമേരിക്കയ്ക്ക് ആവശ്യമായ ഇന്ധനത്തെക്കുറിച്ചും റഷ്യ ചര്‍ച്ചചെയ്തതായും പെസ്കോവ് പറഞ്ഞു.
നിലവില്‍ അമേരിക്കയിലെ കൊറോണ ബാധിതര്‍ രണ്ടുലക്ഷത്തിലേക്ക് കടക്കുകയാണ്. ഒറ്റ ദിവസം തന്നെ 16000 പേര്‍ക്ക് കൊറോണ ബാധിച്ചതും അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി 500 ലേറെപ്പേര്‍ മരണമടഞ്ഞതും വലിയ പ്രതിസന്ധിയാണ് അമേരിക്കയിലുണ്ടാക്കിയിട്ടുള്ളത്.