ചെന്നൈ : കൊറോണ പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ച് നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത തമിഴ്നാട് സ്വദേശി. അറുപതിനോട് അടുത്ത് പ്രായം തോന്നിക്കുന്നയാളാണ് പരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കാത്തത്. കൊറോണ ഇല്ലെന്നും പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ഇയാള്‍ പറഞ്ഞതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മതസമ്മേളനത്തില്‍ പങ്കെടുത്ത ആളുകള്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും വ്യാപകമായി കൊറോണ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഇയാളോട് പരിശോധനയ്ക്ക് വിധേയമാകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ പരിശോധനയ്ക്ക് തയ്യാറല്ലെന്നും , തങ്ങളെ കൊറോണയുടെ പേരു പറഞ്ഞ് ബുദ്ധി മുട്ടിക്കരുതെന്നും പറഞ്ഞ് ഇയാള്‍ ആരോഗ്യപ്രവവര്ത്തകരെ ഇറക്കിവിടുകയായിരുന്നു.
ഇതിന് പുറമേ ഇയാള്‍ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും അവഹേളിച്ച് സംസാരിക്കുകയും ചെയ്തു. കൊറോണ പരിശോധന ആദ്യം നടത്തേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് . നൂറിലധികം രാജ്യങ്ങളില്‍ കറങ്ങി നടക്കുന്നത് മോദിയാണ്. മോദിയെ കൂടാതെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെക്കൂടി പരിശോധിക്കണം. തനിക്കല്ല, മോദിക്കും പളനിസ്വാമിക്കുമാണ് കൊറോണ. കൊറോണയുടെ പേര് പറഞ്ഞ് ശല്യപ്പെടുത്താന്‍ വരരുതെന്നുമാണ് ഇയാള്‍ പറഞ്ഞത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒറ്റക്കെട്ടായി പൊരുതുമ്പോഴാണ് ചിലരില്‍ നിന്നും ഇത്തരത്തില്‍ നിരുത്തരവാദപരമായ സമീപനം ഉണ്ടാകുന്നത്.
Tamil Nadu person who attended Delhi #TablighiJamaat Conference when Health Officials went to #CoronaTest asks them to go & check Modi first since he travelled to 100+ countries.
டில்லி மாநாட்டிற்கு சென்றவர் சுகாதார துறை சோதனை செய்ய போனால் பிரதமரை பரிசோதனை செய்யுங்கள் என்கிறார்! pic.twitter.com/3WUJDS1myS
— SG Suryah (@SuryahSG) April 1, 2020