അമരാവതി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ജനങ്ങള്‍ക്ക് ബോധവത്കരണം നടത്താനായി വ്യത്യസ്തമായ മാര്‍ഗങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത്. പുരാണ വേഷങ്ങളിലെത്തിയും കൊറോണ വൈറസിന്റെ വേഷത്തിലെത്തിയുമൊക്കെയാണ് പൊലീസ് ജനങ്ങളെ ബോധവത്കരിക്കുന്നത്.
പ്രാദേശിക കലാകാരന്മാരെ യമരാജന്റേയും ചിത്ര ഗുപ്തന്റേയും കൊറോണ വൈറസിന്റേയും വേഷത്തിലെത്തിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് ആന്ധ്രയിലെ കുര്‍ണൂല്‍ ജില്ലയിലെ പൊലീസുകാര്‍.
പൊലീസിനൊപ്പം നഗരം കറങ്ങി യമരാജനും ചിത്രഗുപ്തനും കൊറോണയും അനൗണ്‍സ്മെന്റുകള്‍ നടത്തുകയും ജനങ്ങളോട് വീട്ടില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ആരെങ്കിലും റോഡിലിറങ്ങിയാല്‍ അവരെ യമരാജന് നോട്ടമിടുമെന്നും പിടിച്ചു കൊണ്ടു പോകുമെന്നുമുള്ള സന്ദേശം ജനങ്ങളിലെത്തിക്കാനാണ് പൊലീസ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധാകര്‍ റെഡ്ഡി പറഞ്ഞു.