ചെന്നൈ : തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇരുന്നൂറ് കടന്നു. ഇന്ന് 110 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും നിസാമുദ്ദീന്‍ മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 110 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 234 ആയി.
19 ജില്ലയില്‍ നിന്നുള്ള ആളുകളാണ് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിസാമുദ്ദീനിലേക്ക് പോയിരിക്കുന്നത്. 1500 ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 1130 പേര് തിരിച്ചെത്തിയിട്ടുണ്ട്. തിരിച്ചെത്തിയവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കൂടാതെ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര് കോയമ്പത്തൂര്‍ ജില്ലക്കാരാണ്. 28 പേര്‍ക്കാണ് കോയമ്പത്തൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തേനിയില്‍ 20പേര്‍ക്കും, ദിണ്ഡുക്കലില്‍ 17 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.