റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 157 പുതിയ കൊറോണ വൈറസ് കേസുകളും 6 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ അസുഖബാധിതരുടെ എണ്ണം 1720 കടന്നു. 6 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 16 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പത്രസമ്മേളനത്തിൽ പറഞ്ഞു. മക്ക, മദീന, റിയാദ് എന്നിവടങ്ങളിൽ ആണ് ഇന്ന് മരണം സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗം ബാധിച്ച 157 കേസുകളിൽ 78 എണ്ണം മദീനയിലും 55 മക്കയിലും ആണ്. ഇതുവരെ രോഗവ്യാപനത്തിൽ മുന്നിൽ നിന്നിരുന്ന റിയാദിൽ കർഫ്യു ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ ഇന്ന് 7 എന്ന സംഖ്യയിലേക്കു വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.രാജ്യത്ത് ഇതുവരെ 264 പേര് രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.