യു.എ.ഇയിൽ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായുള്ള അണുനശീകരണ യജ്ഞം നടക്കുന്ന രാത്രി സമയത്ത് പൊതുജനങ്ങൾക്ക് അടിയന്തര കാര്യങ്ങൾക്ക് പുറത്തിറങ്ങാനും വാഹനങ്ങളിൽ യാത്ര ചെയ്യാനും അനുമതിപത്രം അനുവദിക്കുന്നത് നിർത്തലാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ഇതോടെ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ ആർക്കും പുറത്തിറങ്ങാൻ കഴിയില്ല. നേരത്തെ ഭക്ഷണം,മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കും അതീവ പ്രാധാന്യമുള്ള ജോലികൾക്കുമായി പുറത്തിറങ്ങാൻ ഓൺലൈനിലൂടെ അപേക്ഷിച്ച് അനുമതിപത്രം നേടാൻ സംവിധാനമൊരുക്കിയിരുന്നു.ഏപ്രിൽ നാല് വരെ രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 6 വരെയാണ് അണുനശീകരണയജ്ഞം.എന്നാൽ രാവിലെ 6 മുതൽ രാത്രി 8 വരെ യാത്ര ചെയ്യാൻ പ്രത്യേക അനുമതി ആവിശ്യമില്ല.