വാഷിംഗ്്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മിസിസിപ്പിയും ജോര്‍ജിയയുമാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രണ്ടിടങ്ങളിലെയും ഗവര്‍ണര്‍മാരാണ് ലോക്ക് ഡൗണിന് ഉത്തരവിട്ടത്.
ജനങ്ങള്‍ പൂര്‍ണ്ണമായും വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. സമീപപ്രദേശമായ ഫ്ളോറിഡയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മിസിസിപ്പിയിലും ജോര്‍ജിയയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം വൈറസിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ലക്ഷക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
വൈറസിനെ നേരിടാന്‍ മാന്ത്രിക വാക്സിനോ, തെറാപ്പിയോ ഇല്ല. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ഈ പ്രതിസന്ധിയെ മറികടക്കാമെന്ന് കൊറോണ റെസ്പോണ്‍സ് കോ ഓഡിനേഷന്‍ തലവന്‍ ഡിബോറബെര്ഡക്സ് പറഞ്ഞു. ഒന്നു മുതല്‍ 2.40 ലക്ഷം വരെ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.