കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകരില്‍ നിന്നും നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും. കേരളത്തിന്റെ പാല് വേണ്ടെന്ന തീരുമാനത്തില്‍ നിന്നും തമിഴ്നാട് പിന്‍വാങ്ങിയതോടെയാണ് നിലവിലെ നിയന്ത്രണം ഒഴിവാക്കാന്‍ മില്‍മ തീരുമാനിച്ചത്ഈ റോഡുള്ള പാല് സംഭരണ കേന്ദ്രവും തമിഴ്നാട്ടിലെ വെല്ലൂര്‍ ഡിണ്ടിഗല്‍ പ്ലാന്റുകളും പാല് എടുത്ത് പാല്പ്പൊടിയാക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് മല്ബാര് മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ എം വിജയകുമാര്‍ അറിയിച്ചു.
കണ്‍സ്യൂമര്‍ ഫെഡ്, സാമൂഹിക ക്ഷേമ വകുപ്പ്, പൊതു വിതരണ സംവിധാനം എന്നിവ വഴി പാല് വിതരണം നടത്താനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാംപുകളില്‍ പാല് എത്തിക്കാനുള്ള നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പറഞ്ഞിരുന്നു.