കൊല്ലം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് പിറന്നാള്‍ ആഘോഷം. പിറന്നാള്‍ ആഘോഷം നടത്തുന്നറിഞ്ഞ് പരിശോധിക്കാന്‍ എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. വിലക്ക് ലംഘിച്ച് ആഘോഷം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. എന്നാല്‍ പരിശോധനയോട് സഹകരിക്കാതിരുന്ന വീട്ടുകാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശി ഷറഫുദീന്‍ , ശാസ്താംകോട്ട സ്വദേശികളായ അഫ്സല് , ഫൈസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍ മുന്പോട്ട് പോകുന്നതിനിടെയാണ് സംസ്ഥാനത്ത് വ്യാപകമായി നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. എന്നാല്‍ രോഗബാധയുടെ ഗൗരവം മനസ്സിലാക്കാതെയാണ് ചിലരുടെ പ്രവര്‍ത്തനം. ആളുകളുടെ ഇത്തരം സമീപനം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വെല്ലുവിളിയാകുകയാണ്.