തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട് 8 പേര്‍ക്കും ഇടുക്കിയില്‍ 5 പേര്‍ക്കും കൊല്ലത്ത് 2 പേര്‍ക്കും കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 256 ആയി. കൊല്ലത്ത് 27 വയസുള്ള ഗര്‍ഭിണിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
1,65,934 പേരാണ് സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,65,297 പേര് വീടുകളിലും 643 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 8456 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. അതില്‍ 7,622 എണ്ണം നെഗറ്റീവാണ്. ഇന്ന് സ്ഥിരീകരിച്ചവരടക്കം രോഗബാധിതരായ 200 പേര് വിദേശത്ത് നിന്നെത്തിയവരാണ്. അതില്‍ ഏഴു പേര് വിദേശികളാണ്. 76 പേര്‍ക്ക് രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.