തിരുവനന്തപുരം: കൊറോണ വൈറസിന്റെ ഹോട്ട്സ് സ്പോട്ടുകളായി കേരളത്തിലെ ഏഴ് ജില്ലകള്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി മാറിയിരിക്കുന്നത്.
ഏഴ് ജില്ലകള്‍ തീവ്രബാധിത പ്രദേശങ്ങളായി മാറിയതോടെ ഈ പ്രദേശങ്ങളില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കാസര്‍കോട് 8 പേര്‍ക്കും ഇടുക്കിയില്‍ 5 പേര്‍ക്കും കൊല്ലത്ത് 2 പേര്‍ക്കും കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലത്ത് ഒരു ഗര്‍ഭിണിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ക്കും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1,65,934 പരാണ് സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,65,297 പേര് വീടുകളിലും 643 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.