റംസാനിലേക്കുള്ള ഭക്ഷ്യ വസ്തുക്കൾ അബുദാബിയിൽ സജ്ജമാക്കിയതായി മുൻസിപ്പാലിറ്റി അറിയിച്ചു. ആവശ്യമേറുന്ന ഏപ്രിൽ, മെയ് മാസങ്ങളിലേക്കുള്ള എല്ലാത്തരം ഭക്ഷ്യ വസ്തുക്കളും സജ്ജീകരിച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് താമസ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ഓർഡർ ചെയ്ത് സാധനങ്ങൾ വാങ്ങാനുള്ള രീതിയാണ് നടപ്പാക്കുന്നത്. അബുദാബി മുൻസിപ്പാലിറ്റി സ്മാർട്ട് ഹബ്ബ് വഴിയും ഇതിനുള്ള സൗകര്യമുണ്ട്. എല്ലാ കോർപ്പറേറ്റേവ് സൊസൈറ്റികൾ വഴിയും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണനം നടക്കുമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കി.
—