അബുദാബി സംയോജിത ഗതാഗത കേന്ദ്രവും നഗരസഭയും സംയുക്തമായാണ് സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ നിന്ന് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സൗജന്യ ടാക്സി സേവനം ആരംഭിച്ചത്. സേവനം ആവശ്യമുള്ളവർ അബുദാബി ടാക്സി ആപ്പിലോ 600 535353 എന്ന നമ്പറിലോ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.യുഎഇയിൽ സാധനം വീടുകളിൽ എത്തിക്കാനായി ടാക്സി സേവനം ഏർപ്പെടുത്തുന്നത് ഇത് ആദ്യമായാണ്.ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് സമീപത്തുള്ള ടാക്സിയുടെ വിവരം ലഭിക്കും. പ്രസ്തുത ഡ്രൈവറെ ഡെലവറി സമയം അറിയിച്ചാൽ ആസമയത്ത് എത്തി സാധനം ഏറ്റുവാങ്ങി വീടുകളിൽ എത്തിച്ചു നൽകും. ടാക്സി ഡ്രൈവറുടെ സേവനം സിസിടിവിയിലൂടെ ഗതാഗത വകുപ്പ് നിരീക്ഷിക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ സേവനം ആവശ്യമെങ്കിൽ സ്ഥിരപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.