യു.എ.ഇയിൽ 210 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് 1024 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ആദ്യമായാണ് യു.എ.ഇയിൽ ഒറ്റദിവസം 200ലേറെ പേർക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് 360 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.അതേസമയം യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 35 പേർ കൂടി സുഖം പ്രാപിച്ചതായി അധികൃതർ അറിയിച്ചു.ഇതോടെ രാജ്യത്ത് കൊറോണ വൈറസിൽ നിന്നും സുഖം പ്രാപിച്ചവരുടെ എണ്ണം 96 ആയി.