അലിഗഢ്: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തോട് നി:സ്സഹകരണം പ്രഖ്യാപിക്കുന്ന ഇസ്ലാമിക സംഘടനകളുടെ രീതികള്‍ പോലിസിന് നേരേയും തിരിയുന്നു. ഇന്നലെ മധ്യപ്രദേശില്‍ നടന്ന കല്ലെറിയല്‍ സംഭവത്തിന് ശേഷമാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഒരുമിച്ച് നമസ്ക്കാരം നടത്തുന്നത് പോലീസ് വിലക്കിയതിനെതിരെയാണ് ഒരു കൂട്ടം അക്രമികള്‍ പോലിസിനെതിരെ തിരിഞ്ഞത്. അലിഗഢിലെ ഒരു മുസ്ലീം പള്ളി കേന്ദ്രീകരിച്ചാണ് നമസ്കാരം തീരുമാനിച്ചിരുന്നത്. പ്രാദേശിക പോലീസ് വിഭാഗം സര്‍ക്കാറിന്റെ നിയമപരമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അവയെ കാറ്റില്‍പറത്തി നിരവധി പേരെ ബന്നാദേവീ എന്ന സ്ഥലത്തുള്ള പള്ളിയിലേക്ക് വിളിച്ചു കൂട്ടുകയായിരുന്നു.
പോലീസ് വീണ്ടും നിര്‍ദ്ദേശം നല്കുന്നതിനിടയില് ഒരു കൂട്ടം മാറിനിന്ന് പോലിസിന് നേരെ കല്ലെറിയാന്‍ തുടങ്ങി. കല്ലേറില്‍ മൂന്നു പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് അറിയിച്ചു. തുടര്‍ന്ന് വന്‍ പോലീസ് സംഘമെത്തിയ ശേഷം മൂന്നു പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതായി എസ് പി അഭിഷേക് യാദവ് അറിയിച്ചു.