ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ലെന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി യു.പ്രതിഭാ എം എല്‍ എ .വൈറസുകളെക്കാള്‍ വിഷമുള്ള ചില മനുഷ്യവൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ടെന്നാണ് പ്രതിഭ ഡ്എഫ്ഐയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
എന്നാല്‍ മണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കുന്നുണ്ടെന്നും വര്‍ക്ക് ഫ്രം ഹോം രീതിയാണ് താന്‍ നടപ്പിലാക്കുന്നതെന്നും പ്രതിഭ വ്യക്തമാക്കി. കായംകുളം മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി ഏകോപിപ്പിക്കുന്നു. വൈറസുകളെക്കാള്‍ വിഷമുള്ള ചില മനുഷ്യവൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ടെന്നും അതിനെയെല്ലാം പുച്ഛത്തോടെ തള്ളിക്കളയുകയാണെന്നും എം എല്‍ എ പറഞ്ഞു.
മണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാതെ പ്രതിഭ എംഎല്‍എ വീട്ടില്‍ തന്നെ കഴിയുകയാണെന്ന് വിമര്‍ശനവുമായി ഡിവൈഎഫ്ഐ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്മീഡിയയിലു എംഎല്‍എയ്ക്കെതിരെ വ്യാപക ചര്‍ച്ചയുമായി മണ്ഡലത്തിലെ പാര്‍ട്ടി അനുഭാവികള്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശനത്തിന് മറുപടിയുമായി പ്രതിഭ രംഗത്തെത്തിയത്. .സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം സംഭവത്തില്‍ ഇടെപെടുകയും ഡി വൈ എഫ് ഐ നേതാക്കളോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.